ksfe

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെ.എസ്.എഫ്.ഇ നടപ്പിലാക്കിയ ഡയമണ്ട് ചിട്ടികളിലെ മെഗാ സമ്മാന ജേതാക്കളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊല്ലം എസ്.എൻ.ഡി.പി യോഗം ധ്യാനമന്ദിരത്തിൽ നടക്കും. കേരള ലോട്ടറി വകുപ്പ് നേതൃത്വം നൽകുന്ന നറുക്കെടുപ്പ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇരവിപുരം എം.എൽ.എ എം. നൗഷാദ് അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്‌ടർ ഡോ. എസ്. കെ സനിൽ, ജനപ്രതിനിധികൾ, സംഘടന ഭാരവാഹികൾ, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഡയമണ്ട് ചിട്ടി പദ്ധതികളിലൂടെ 940.10 കോടി രൂപയുടെ ബിസിനസാണ് കെ.എസ്.എഫ്.ഇക്ക് ലഭിച്ചത്.