e

പാ​രീ​സ്:​ ​തി​മി​ർ​ത്ത് ​പെ​യ്‌​ത​ ​മ​ഴ​യേ​യും​ ​നി​ഷ്‌പ്ര​ഭ​മാ​ക്കി,​ ​സെ​ൻ​ ​ന​ദി​യി​ലും​ ​തീ​ര​ത്തും​ ​ലോ​ക​ത്തെ​ ​വി​സ്മ​യി​പ്പി​ച്ച​ ​അ​ദ്ഭു​ത​ ​കാ​ഴ്ച​ക​ളൊ​രു​ക്കി​ ​​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കാ​യി​ക​ ​മാ​മാ​ങ്ക​മാ​യ​ ​ഒ​ളി​മ്പി​ക്സി​ന് ​ പാ​രീ​സി​ൽ​ ​കേ​ളി​കൊ​ട്ടു​യ​ർ​ന്നു.​ ​ക​​​ല​​​യു​​​ടെ​​​യും​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്റെ​​​യും​​​ ​​​വി​​​പ്ല​​​വ​​​ത്തി​​​ന്റെ​​​യു​മെ​ല്ലാം​ ​വി​ള​നി​ല​മാ​യ​ ​ഫ്രാ​ൻ​സ് ​വേ​ദി​യാ​കു​ന്ന​ ​മൂ​ന്നാം​ ​ഒ​ളി​മ്പി​ക്‌​സി​ന്റെ​ ​ഉ​ദ്ഘാ​ന​ച്ച​ട​ങ്ങ് ​ഫ്ര​ഞ്ച് ​സാം​സ്കാ​രി​ക​ ​ത​നി​മ​ ​വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.​ ​
വ്യ​വ​സാ​യ​ ​വി​പ്ലവ​വും​ ​ലൂ​മി​യ​ർ​ ​സ​ഹോ​ദ​ര​ൻ​മാ​രു​മു​ൾ​പ്പെ​ട്ട​ ​മി​ന്നി​മ​റി​ഞ്ഞ​ ​ഉ​ദ്ഘാ​ട​ന​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ഫ്രാ​ൻ​സി​ലെ​ 10​ ​ച​രി​ത്ര​ ​വ​നി​ത​ക​ൾ​ക്കും​ ​ആ​ദ​രം​ ​ന​ൽ​കി.​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ന് ​​​തൊ​​​ട്ടു​​​മു​​​ൻ​​​പ് ​​​അ​​​തി​​​വേ​​​ഗ​​​ ​​​ട്രെ​​​യി​​​ൻ​​​ ​​​ഗതാഗത ശൃം​​​ഖ​​​ല​​​ ​​​അ​​​ക്ര​​​മി​​​ക​​​ൾ​​​ ​​​താ​​​റു​​​മാ​​​റാ​​​ക്കി​​​യ​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്നു​ള്ള​​​ ​​​അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്ക് ​​​ന​​​ടു​​​വി​​​ലാ​​​ണ് ​​​ഒ​​​ളി​​​മ്പി​​​ക്സി​​​ന് ​​​കേ​​​ളി​​​കൊ​​​ട്ടു​​​യ​​​ർ​​​ന്ന​തെ​ങ്കി​ലും​ഉ​ദ്ഘാ​ട​ന​ ​പ​രി​പാ​ടി​ക​ളെ​ ​ബാ​ധി​ച്ചി​ല്ല.​ ​ഒ​രു​ല​ക്ഷ​ത്തോ​ളം​ ​ആ​ളു​ക​ളാ​ണ് ​ഒ​ഴു​കി​യെ​ത്തി​യ​ത്.
​​ ​​​ഇ​​​നി​​​യു​​​ള്ള​​​ ​​​പ​​​തി​​​നാ​​​റ് ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ ​​​ഈ​​​ഫ​​​ലി​​​ന്റെ​​​ ​​​ചു​​​വ​​​ട്ടി​​​ൽ​​​ ​​​കാ​​​യി​​​ക​​​ ​​​ലോ​​​ക​​​ത്ത് ​​​പു​​​ത്ത​​​ൻ​​​ ​​​കാ​​​ഹ​​​ള​​​നാ​​​ദ​​​ങ്ങ​​​ളു​​​യ​​​രും.​ ​വാ​​​ണ​​​വ​​​രും​​​ ​​​വീ​​​ണ​​​വ​​​രും​​​ ​​​ച​​​രി​​​ത്ര​​​മാ​​​കു​​​ന്ന​​​ ​മ​ഹാ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന്റെ​​​ ​​​കൊ​​​ട്ടി​​​ക്ക​​​ലാ​​​ശം​​​ ​​​ആ​​​ഗ​​​സ്റ്റ് 11​​​നാ​​​ണ്.

മെഡൽ പോരാട്ടം ഇന്നുമുതൽ

റഗ്ബി, ഫുട്ബാൾ,അമ്പെയ്ത്ത് പോപോലുള്ള മത്സരങ്ങളുടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നെങ്കിലും ഇന്നാണ് വേദികളെല്ലാം ഉണരുന്നത്. മെഡൽ പോരാട്ടം ഇന്ന്മുതലാണ്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലെ വിജയികളാകും ഇത്തവണത്തെ ആദ്യ മെഡലുകൾക്ക് അവകാശികളാകുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മുതലാണ് മെഡലിനായുള്ള 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഫൈനൽ മത്സരം.

ഫ്രാ​ൻ​സി​ൽ ട്രെ​യിൻ
ശൃം​ഖ​ല​യി​ൽ​ ​തീ​വ​യ്പ്

പാ​രി​സ്:​ ​ഒ​ളി​മ്പി​ക്സ് ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​മ​ണി​ക്കൂ​റു​ക​ൾ​ ​മാ​ത്രം​ ​ശേ​ഷി​ക്കെ,​ ​ഫ്രാ​ൻ​സി​ൽ​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ന്ന​ ​തീ​വ​യ്പ്പി​ലും​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ലും​ ​അ​തി​വേ​ഗ​ ​ട്രെ​യി​ൻ​ ​ശൃം​ഖ​ല​ ​സ്തം​ഭി​ച്ചു.
ഒ​ളി​മ്പി​ക്‌​സ് ​അ​ല​മ്പാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​അ​ക്ര​മി​ക​ൾ​ ​ട്രെ​യി​നു​ക​ൾ​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നി​ൽ​ ​ആ​രെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ഒ​ളി​മ്പി​ക്സ് ​സു​ര​ക്ഷ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കി.
പ്രാ​ദേ​ശി​ക​ ​സ​മ​യം,​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​അ​തി​വേ​ഗ​ ​ടി.​വി.​ജി​ ​ട്രെ​യി​ൻ​ ​ശൃം​ഖ​ല​യി​ൽ​ ​തീ​വ​യ്‌​പ്പു​ണ്ടാ​യ​ത്.​ ​പാ​രീ​സു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ഫ്രാ​ൻ​സി​ന്റെ​ ​കി​ഴ​ക്ക്,​ ​വ​ട​ക്ക്,​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​ക​ളി​ലെ​ ​ട്രെ​യി​ൻ​ ​ശൃം​ഖ​ല​യി​ൽ​ ​ആ​സൂ​ത്രി​ത​മാ​യി​ ​തീ​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു.​ ​ലൈ​ൻ​ ​നോ​ഡു​ക​ളും​ ​ലോ​ക്കോ​ ​ഡ്രൈ​വ​ർ​മാ​ർ​ക്ക് ​സു​ര​ക്ഷാ​ ​വി​വ​ര​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​ ​ഫൈ​ബ​ർ​ ​ഒ​പ്റ്റി​ക് ​കേ​ബി​ളു​ക​ളും​ ​മ​റ്റ് ​സം​വി​ധാ​ന​ങ്ങ​ളും​ ​പാ​രീ​സി​ൽ​ ​നി​ന്ന് ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ലൈ​നു​ക​ളി​ലെ​ ​സി​ഗ്ന​ൽ​ ​ബോ​ക്സു​ക​ളും​ ​ക​ത്തി​ച്ചു.​ ​ട്രെ​യി​ൻ​ ​ഗ​താ​ഗ​തം​ ​താ​റു​മാ​റാ​യി.​ ​നി​ര​വ​ധി​ ​ട്രെ​യി​നു​ക​ൾ​ ​റ​ദ്ദാ​ക്കു​ക​യോ​ ​വ​ഴി​തി​രി​ച്ചു​ ​വി​ടു​ക​യോ​ ​ചെ​യ്‌​തു.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​പേ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​കു​ടു​ങ്ങി.​ ​ഒ​റ്റ​ ​ദി​വ​സം​ ​രാ​ജ്യ​ത്താ​കെ​ ​ര​ണ്ട​ര​ ​ല​ക്ഷ​ത്തോ​ളം​ ​പേ​രു​ടെ​ ​യാ​ത്ര​ ​ത​ട​സ​പ്പെ​ട്ടു.​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​ഹൈ​സ്പീ​ഡ് ​ട്രെ​യി​ൻ​ ​സ​ർ​വീ​സാ​യ​ ​യൂ​റോ​സ്റ്റാ​റി​ന്റെ​ ​നാ​ലി​ലൊ​ന്ന് ​ട്രെ​യി​നു​ക​ൾ​ ​റ​ദ്ദാ​ക്കി.​ ​ഇ​തോ​ടെ​ ​ബ്രി​ട്ട​ൻ,​​​ ​ജ​ർ​മ്മ​നി​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ളി​മ്പി​ക്സി​ന് ​എ​ത്തു​ന്ന​വ​രു​ടെ​ ​യാ​ത്ര​ ​മു​ട​ങ്ങി.​ ​
നൂ​റു​ക​ണ​ക്കി​ന് ​തൊ​ഴി​ലാ​ളി​ക​ൾ​ ​അ​​​റ്റ​കു​​​റ്റ​പ്പ​ണി​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ച്ചെ​ങ്കി​ലും​ ​പ​ഴ​യ​ ​നി​ല​യി​ലെ​ത്താ​ൻ​ ​ഒ​രാ​ഴ്ച​ ​വേ​ണ്ടി​ ​വ​രും.​ ​അ​തു​വ​രെ​ ​എ​ട്ട് ​ല​ക്ഷ​ത്തോ​ളം​ ​പേ​രു​ടെ​ ​യാ​ത്ര​ ​ത​ട​സ്സ​പ്പെ​ട്ടേ​ക്കും.​ ​യാ​ത്ര​ക​ൾ​ ​മാ​​​റ്റി​വ​യ്ക്ക​ണ​മെ​ന്നും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ​എ​ത്തു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​റെ​യി​ൽ​വേ​ ​ഏ​ജ​ൻ​സി​ ​എ​സ്.​എ​ൻ.​സി.​എ​ഫ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​
ഒ​ളി​മ്പി​ക്സ് ​ഉ​ദ്ഘാ​ട​നം​ ​കാ​ണാ​ൻ​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​ളു​ക​ൾ​ ​പാ​രീ​സി​ലേ​ക്ക് ​സ​ഞ്ച​രി​ക്കു​മ്പോ​ൾ​ ​ന​ട​ന്ന​ ​ആ​ക്ര​മ​ണം​ ​അ​തീ​വ​ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​ഫ്രാ​ൻ​സ് ​കാ​ണു​ന്ന​ത്.​ ​
റ​ഷ്യ​യെ​ ​സം​ശ​യം
റ​ഷ്യ​ ​പാ​രീ​സ് ​ഒ​ളി​മ്പി​ക്‌​സി​നെ​ ​ഉ​ന്ന​മി​ടു​ന്ന​താ​യി​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വേ​ൽ​ ​മാ​ക്രോ​ൺ​ ​ആ​രോ​പി​ച്ചി​രു​ന്നു.​ ​ഒ​ളി​മ്പി​ക്സ് ​അ​ല​ങ്കോ​ല​മാ​ക്കാ​ൻ​ ​പ​ദ്ധ​തി​യി​ട്ട​താ​യി​ ​ആ​രോ​പി​ച്ച് ​ഒ​രു​ ​റ​ഷ്യ​ൻ​ ​പൗ​ര​നെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഫ്ര​ഞ്ച് ​പൊ​ലീ​സ് ​പാ​രീ​സി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്‌​തി​രു​ന്നു.