സൂപ്പർ ലുക്കിൽ റായ് ലക്ഷ്മിയെ വെല്ലാൻ ആരുമില്ലെന്ന് ആരാധകർ. അതീവ ഗ്ലാമറസായിയുള്ള റായ്യുടെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു. തമിഴിലും മലയാളത്തിലും പുറമെ ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. സിനിമയുടെ ഇടവേളയിൽ യാത്രകളിലാകും താരം. യാത്രയ്ക്കിടെ പകർത്തിയതാണ് പുതിയ ചിത്രം എന്നാണ് സൂചന.
അടുത്തിടെ ഫിൻലൻഡ് യാത്രയിൽ നിന്നുള്ള വീഡിയോ റായ്ലക്ഷ്മി ആരാധകർക്കായി പങ്കുവച്ചിരുന്നു. കടുത്ത തണുപ്പിൽ ഐസ് ബാത്ത് ചെയ്തശേഷം ചെറുചൂടിന്റെ ആശ്‌ളേഷമാസ്വദിക്കുന്ന റായ് ലക്ഷ്മിയെ വീഡിയോയിൽ കാണാം. ശരീരം തണുത്തുറയുന്ന കാലാവസ്ഥയിൽ മൂന്നുതവണ ആ വെള്ളത്തിൽ മുങ്ങി നിവർന്നുവെന്നും ഇത്രയും സാഹസികമായ ഒരു കാര്യം ഇതിനു മുമ്പ് ചെയ്തിട്ടില്ലെന്നും തന്റെ ശരീരം അതുമായി ഇണങ്ങിയെന്നും റായ്‌ലക്ഷ്മി കുറിച്ചു.
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎൻഎ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.