pic

ഡമാസ്കസ്: ഇറാക്കിലും സിറിയയിലും യു.എസിന്റെ നേതൃത്വത്തിലെ സഖ്യസേനയുടെ ബേസുകൾക്ക് നേരെ റോക്കറ്റാക്രമണം. ഇറാക്കിലെ അൻബർ പ്രവിശ്യയിലെ എയ്ൻ അൽ - അസദ് ബേസിന് സമീപം നാല് റോക്കറ്റുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. ആളപായമോ നാശനഷ്ടമോ ഇല്ല. കിഴക്കൻ സിറിയയിലെ ദെയ്‌ർ എസോർ പ്രവിശ്യയിലെ ബേസിന് നേരെയും ആക്രമണമുണ്ടായെങ്കിലും ആളപായമില്ലെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.