kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന വാദം ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബഡ്ജറ്റിനെ കുറിച്ച് ഇടത് വലത് മുന്നണികള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എയിംസിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തന്നെ വ്യക്തതയില്ല. കിനാലൂരില്‍ എയിംസ് വരുന്ന കാര്യത്തില്‍ ബിജെപിക്ക് പ്രശ്‌നമില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തില്‍ കേരളത്തിലെ പ്രതിപക്ഷം പെട്ടുപോയി. ബജറ്റില്‍ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും സുരേന്ദ്രന്‍ ക്ഷണിച്ചു. മോദി വിരുദ്ധതയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ് ഇടത് വലത് മുന്നണികളെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.