suresh-gopi

തൃശൂരിലേത് ഒരു തരത്തിലുമുള്ള പൊളിറ്റിക്കൽ വിക്‌ടറി അല്ലെന്ന് സുരേഷ് ഗോപി. തന്റെ വിജയം ജനങ്ങളുടെ വിജയമായിരുന്നെന്നും, അവരാണ് തീരുമാനിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നര വർഷമായി ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡന്റിനെ അയാളുടെ ഭാര്യയുടെ അടുത്ത് ഉറങ്ങാൻ വിട്ടിട്ടില്ല. അയാളത് മുഴുവൻ അയാളുടെ ബൂത്ത് പ്രസിഡന്റ്മാരോട് കാട്ടി. ഭയങ്കരമായി ദേഷ്യപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാനൊക്കെ എത്രഭേദമെന്ന് അപ്പോൾ തോന്നിയിട്ടുണ്ട്. അവരെല്ലാവരും വിജയത്തിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. അതൊന്നും തള്ളിപ്പറയാൻ പറ്റത്തില്ല. തൃശൂരിലെ പ്രവർത്തകരെ എടുത്തുപറഞ്ഞുകൊണ്ട് സുരേഷ് ഗോപി സംസാരിച്ചു.

കേരളത്തിലെ ബിജെപിയുടെ മുഖമാണോ എന്ന ചോദ്യത്തിന് അതൊന്നും തനിക്കറിയില്ല എന്നായിരുന്നു മറുപടി. വ്യക്തിപ്രഭാവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യില്ല. തിരുവനന്തപുരത്ത് ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ടായിട്ടും തൃശൂരിലേക്ക് പോയത് സാഹചര്യത്താലാണ്. അവിടേക്ക് പോകാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. തുടർന്ന് എല്ലാ എനർജിയും അവിടെ കൊടുത്തു കഴിഞ്ഞ സ്ഥിതിക്ക് പകുതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ താൻ ഒരുക്കമായിരുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു.

2019ൽ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തുടർന്ന് എംപിയായി പ്രവർത്തിക്കുമ്പോഴാണ് എന്റെ പ്രവർത്തനം തൃശൂർകാർ ശ്രദ്ധിക്കുന്നത്. പള്ളികളിൽ നിന്നുള്ള അച്ചന്മാരും വിശ്വാസികളടക്കമുള്ളവരും തീരുമാനിച്ചു, ഇത്തവണ ഞാൻ വരണമെന്ന്. എല്ലാ നല്ലവരായ മനുഷ്യരും വോട്ട് ചെയ‌്താണ് താൻ ജയിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.