പാരീസ് : മൂന്നുവർഷം മുമ്പ് ഒളിമ്പിക്സിന്റെ യോഗ്യതാ റൗണ്ടിൽ പുറത്തായി വിങ്ങിപ്പൊട്ടിയ ഇടത്തുനിന്ന് ആദ്യമായൊരു ഒളിമ്പിക്സ് ഫൈനലിൽ ഇടം പിടിച്ചതിന്റെ ആത്മവശ്വാസത്തിലായിരുന്നു മനു ഭാക്കർ ഇന്നലെ. ഒളിമ്പിക്സിന്റെ ആദ്യ ദിനം നടന്ന മറ്റ് ഷൂട്ടിംഗ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ പ്രതീക്ഷകൾ കാത്തത് മനുവാണ്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനക്കാരിയായി ഫൈനലിലെത്താൻ കഴിഞ്ഞത് മനുവിന് മേൽ പ്രതീക്ഷകൾ പകരുന്നു.
10 മീറ്റർ വിമൻസ് എയർ പിസ്റ്റളിന്റെ ഫൈനലിൽ ഹംഗേറിയൻ താരം വെറോണിക്ക മേജർ ഒന്നാം സ്ഥാനത്തും കൊറിയയുടെ യേ ജിൻ ഓ രണ്ടാം സ്ഥാനത്തുമെത്തിയപ്പോൾ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് മനു മൂന്നാമതായത്. വെറോണിക്കയും യേ ജിൻ ഓയും 582 പോയിന്റുകൾ നേടിയപ്പോൾ മനു 580 പോയിന്റാണ് നേടിയത്. ആറ് സീരീസുകളായാണ് ക്വാളിഫിക്കേഷൻ റൗണ്ട് മത്സരങ്ങൾ നടന്നത്. ആദ്യ സിരീസിൽ 99 പോയിന്റ് നേടി ഒന്നാമതെത്തിയ ലീ ഷ്യൂ ആറ് സിരീസുകളും പിന്നിട്ടപ്പോൾ ആറാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മനു ആദ്യ സിരീസിൽ 97 പോയിന്റുകളാണ് നേടിയത്. 97,98.96,96,96,96 എന്നിങ്ങനെയായിരുന്നു മറ്റ് സിരീസുകളിലെ മനുവിന്റെ പോയിന്റുകൾ. ക്വാളിഫിക്കേഷൻ റൗണ്ടിൽ മുന്നിലെത്തിയ എട്ട് താരങ്ങളാണ് ഇന്ന് നടക്കുന്ന ഫൈനലിൽ മാറ്റുരയ്ക്കുന്നത്.
മനുവിന്റെ സാദ്ധ്യതകൾ