sdf

ന്യൂഡൽഹി: തന്നെ 'അഴിമതിയുടെ തലവൻ' എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി എൻ.സി.പി തലവൻ ശരദ് പവാർ. നിയമം ദുരുപയോഗം ചെയ്തതിന്റെ സുപ്രീംകോടതി ഗുജറാത്തിൽ നിന്ന് പുറത്താക്കിയ ആളാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെന്നത് വിചിത്രമാണെന്ന് പവാർ തിരിച്ചടിച്ചു.

നാടുകടത്തപ്പെട്ടയാളാണ് ആഭ്യന്തര മന്ത്രി. രാജ്യം ആരുടെ കൈകളിലാണോ, അവർ ജനങ്ങളെ തെറ്റായ പാതയിലിലേക്ക് നയിക്കുകയാണ്. ഇതിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അവർ രാജ്യത്തെ തെറ്റായ പാതയിലേക്ക് കൊണ്ടുപോകുമെന്ന് നൂറുശതമാനം ഉറപ്പാണ്- പവാർ പറഞ്ഞു.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് 2010ലാണ് സുപ്രീംകോടതി നിർദ്ദേശ പ്രകാരം

അമിത് ഷായെ ഗുജറാത്തിൽനിന്ന് രണ്ട് വർഷത്തേക്ക് പുറത്താക്കിയത്. 2014ൽ അദ്ദേഹം കുറ്റവിമുക്തനായി. ദിവസങ്ങൾക്കു മുമ്പ് പൂനെയിൽ ബി.ജെ.പി സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഷാ പവാറിനെ രൂക്ഷമായി വിമർശിച്ചത്.

പ്രതിപക്ഷം അഴിമതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അഴിമതി തലവൻ ശരദ് പവാറാണ്. അഴിമതിയെ സ്ഥാപനവത്കരിക്കുന്ന ജോലി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് പവാറാണെന്നും ഷാ പറഞ്ഞു.