ശ്രീനഗർ: അഞ്ച് സൈനികർ വീരമൃത്യു വരിക്കാനിടയായ ദോഡ ഭീകരാക്രമണത്തിനു പിന്നിലുള്ള മൂന്നു ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കാശ്മീർ പൊലീസ്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. സൂചന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
കഴിഞ്ഞ 16നാണ് ആക്രമണമുണ്ടായത്.