paris-olympics

മനുവിന്റെ ഫൈനൽ മത്സരം ഇന്ന് വൈകിട്ട് 3.30ന്

പാരീസ് : പാരീസ് ഒളിമ്പിക്സിന്റെ ആദ്യ മത്സരദിനം ഇന്ത്യയുടെ മാനം കാത്തത് വനിതാ ഷൂട്ടർ മനു ഭാക്കർ. ഷൂട്ടിംഗിലെ മറ്റ് ഇന്ത്യൻ താരങ്ങൾ യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തായപ്പോൾ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ യോഗ്യതാ റൗണ്ടിലെ മൂന്നാം സ്ഥാനക്കാരിയായാണ് മനു തന്റെ ആദ്യ ഒളിമ്പിക് ഫൈനലിലേക്ക് എത്തിയത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 3.30ന് നടക്കുന്ന ഫൈനലിൽ മനു ഉൾപ്പടെ എട്ടു താരങ്ങൾ മാറ്റുരയ്ക്കും. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന ചരിത്രം കുറിക്കാനുള്ള മനുവിന്റെ അവസരമാണിത്.

1ഈ ഇനത്തിൽ മത്സരിച്ച ലോക മൂന്നാം റാങ്കുകാരിയായ ഇന്ത്യൻ താരം റിഥം സാംഗ്‌വാൻ 15-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പു​രു​ഷ​ ​വി​ഭാ​ഗം​ 10​ ​മീ​റ്റ​ർ​ ​എ​യ​ർ​ ​പി​സ്റ്റ​ൾ​ ​ഇ​ന​ത്തി​ൽ​ ഇന്ത്യയുടെ സരബ്ജിത്ത് സിംഗ് നേരിയ വ്യത്യാസത്തിൽ നാലാം സ്ഥാനത്തായി ഫൈനൽ കാണാതെ പുറത്തായി. എ​യ​ർ​ ​റൈ​ഫി​ൾ​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സിന്റെ യോ​ഗ്യ​താ​ ​റൗ​ണ്ടി​ൽ​ ​മ​ത്സ​രി​ച്ച​ ​ അർജുൻ​ ​ബ​ബു​ത​-​ ​റ​മി​ത സഖ്യവും ഇളവേണിൽ വാളറിവൻ-സ​ന്ദീ​പ് ​സിം​ഗ് സഖ്യവും ഫൈനൽ കണ്ടില്ല.

റോവിംഗിൽ ഹീറ്റ്സിൽ നാലാമതായിപ്പോയ ബ​ൽ​രാ​ജ് ​പ​ൻ​വാ​ർ​ ​ഇ​ന്ന് ​ക്വാ​ർ​ട്ട​ർ​ ​സാ​ദ്ധ്യ​ത​യ്ക്കാ​യി​ ​റെ​പ്പ​ഷാ​ഗെ​ ​റൗ​ണ്ടി​ൽ​ ​മ​ത്സ​രി​ക്കാ​നി​റ​ങ്ങും. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ യുവതാരം ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ ഗ്വാട്ടിമലയുടെ കെവിൻ ക്വാർഡനെ 21-8,22-20ന് കീഴടക്കി

ആദ്യ സ്വർണങ്ങൾ ചൈനയ്ക്ക്

പാ​രീ​സ് ​ഒ​ളി​മ്പി​ക്സി​ലെ​ ​ആ​ദ്യ​ ​രണ്ട് സ്വ​ർ​ണ​മെ​ഡ​ലുകളും സ്വന്തമാക്കിയത് ചൈന.

10​ ​മീ​റ്റ​ർ​ ​എ​യ​ർ​ ​റൈ​ഫി​ൾ​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സ് ഷൂട്ടിംഗിൽ​ ​യൂ​ടിം​ഗ് ​ഹു​വാം​ഗ്-​ ​ലി​ഹാ​വോ​ ​ഷെം​ഗ് സഖ്യമാണ് ​ചൈ​ന​യ്ക്ക് ​വേ​ണ്ടി​ ​പാ​രീ​സി​ലെ​ ​ആ​ദ്യ​ ​സ്വ​ർ​ണം നേടിയത്.

വ​നി​ത​ക​ളു​ടെ​ ​മൂ​ന്ന് ​മീ​റ്റ​ർ​ ​സിം​ക്ര​ണൈ​സ്ഡ് ​സ്പ്രിം​ഗ് ​ബോ​ർ​ഡ് ​ ഡൈവിംഗി​ൽ​ ​യാ​നി​ ​ചാം​ഗ് ​-​ ​യി​വെ​ൻ​ ​ചെ​ൻ​ ​സ​ഖ്യ​മാ​ണ് ​രണ്ടാം സ്വ​ർ​ണം​ ​നേ​ടി​യ​ത്.