apple

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിൽ അടിസ്ഥാന കസ്‌റ്റംസ് നികുതി താഴ്‌ത്തിയതിന്റെ ചുവടുപിടിച്ച് വിവിധ മോഡലിലെ ഐ ഫോണുകളുടെ ഇന്ത്യയിലെ വില ആപ്പിൾ കുറച്ചു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മൊബൈൽ ഫോണുകളുടെ അടിസ്ഥാന എക്‌സൈസ് നികുതി 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചിരുന്നു. ഇതാദ്യമായാണ് പ്രോ മോഡലുകളുടെ വില ആപ്പിൾ ഇന്ത്യയിൽ കുറയ്ക്കുന്നത്. ഐ ഫോൺ 15 പ്രോയുടെ വിലയിൽ 5,100 രൂപയുടെ കുറവുണ്ടാകും. പ്രോ മാക്സിന്റെ വില 5,900 കുറയും.