soundarya-amudhamozhi

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ചാനലിലെ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. ക്യാൻസർ ബാധിതയായി ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ സൗന്ദര്യ, സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

മേയിൽ ചികിത്സാ സഹായം അഭ്യർത്ഥിച്ചും പോസ്റ്റിട്ടിരുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങൾ ലഭിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനിൽ നിന്ന് ടെലിവിഷൻ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

View this post on Instagram

A post shared by Sowndarya Amudhamozhi (@sowndarya_amudhamozhi)