d

പാ​രീ​സ് ​:​ ​ ഒ​ളി​മ്പി​ക്സി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ന്യൂസിലാൻഡിനെതിരെ ഇന്തയ്ക്ക് വിജയത്തുടക്കം. ​ര​ണ്ടി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്കായിരുന്നു ​ ​ഇ​ന്ത്യ​യു​ടെ​ ​ജ​യം ​ ​മ​ത്സ​രം​ ​അ​വ​സാ​നി​ക്കാ​ൻ​ ​ഒ​ന്ന​ര​ ​മി​നി​ട്ട് ​മാ​ത്രം​ ​ശേ​ഷി​ക്ക​വേ​ ​നാ​യ​ക​ൻ​ ​ഹ​ർ​മ​ൻ​പ്രീ​ത് ​സിം​ഗ് ​പെ​നാ​ൽ​റ്റി​ ​സ്ട്രോ​ക്ക് ​ഗോ​ളാ​ക്കി​യ​തി​ലൂ​ടെ​ ഇന്ത്യയെ വിജയതീരത്തിൽ എത്തിക്കുകയായിരുന്നു.


എ​ട്ടാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​ ​കോ​ർ​ണ​റി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ൻ​ ​വ​ല​കു​ലു​ക്കി​ ​ലീ​ഡെെ​ടു​ത്ത് ​കി​വി​ക​ൾ​ ​ഞെ​ട്ടി​ച്ചി​രു​ന്നു.​ ​സേം​ ​ലേ​ൻ​ ​ആ​യി​രു​ന്നു​ ​സ്കോ​റ​റ​ർ.​ ​എ​ന്നാ​ൽ​ 24​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​ന്ത്യ​ ​തി​രി​ച്ച​ടി​ച്ചു.​ ​ഒ​രു​ ​പെ​നാ​ൽ​റ്റി​ ​കോ​ർ​ണ​ർ​ ​റീ​ബൗ​ണ്ട് ​ചെ​യ്ത​തി​ൽ​ ​നി​ന്ന് ​മ​ൻ​ദീ​പാ​ണ് ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​ഇ​തോ​ടെ​ ​പ​കു​തി​ ​സ​മ​യ​ത്ത് ​ഇ​രു​ടീ​മു​ക​ളും​ 1​-1​ന് ​സ​മ​നി​ല​യി​ലാ​യി​രു​ന്നു.​ 34​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​ന്ത്യ​ ​വീ​ണ്ടും​ ​സ്കോ​ർ​ ​ചെ​യ്തു.​ ​മ​ൻ​ദീ​പി​ന്റെ​ ​ഷോ​ട്ട് ​വി​വേ​ക് ​സാ​ഗ​റി​ന്റെ​ ​സ്റ്റി​ക്കി​ൽ​ ​ത​ട്ടി​യാ​ണ് ​വ​ല​യി​ൽ​ ​ക​യ​റി​യ​ത്.​ ​വി​ജ​യ​ത്തി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​യി​രു​ന്ന​ ​ഇ​ന്ത്യ​യെ​ 53​-ാം​ ​മി​നി​ട്ടി​ൽ​ ​ചൈ​ൽ​ഡി​ന്റെ​ ​ഗോ​ളി​ലൂ​ടെ​യാ​ണ് ​കി​വീ​സ് ​വീ​ണ്ടും​ ​സ​മ​നി​ല​യി​ലാ​ക്കി​യ​ത്.​ ​എ​ന്നാ​ൽ​ 59​-ാം​ ​മി​നി​ട്ടി​ലെ​ ​മ​ൻ​പ്രീ​തി​ന്റെ​ ​ഗോ​ൾ​ ​ക​ളി​യു​ടെ​ ​വി​ധി​യെ​ഴു​തി.
തി​ങ്ക​ളാ​ഴ്ച​ ​അ​ർ​ജ​ന്റീ​ന​യ്ക്ക് ​എ​തി​രെ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​അ​ടു​ത്ത​ ​മ​ത്സ​രം.

അതേസമയം ബാ​ഡ്മി​ന്റ​ണി​ൽ​ ​മെ​ഡ​ൽ​ ​പ്ര​തീ​ക്ഷ​യാ​യ​ ​സാ​ത്വി​ക് ​സാ​യ്‌​രാ​ജ് ​-​ ​ചി​രാ​ഗ് ​ഷെ​ട്ടി​ ​സ​ഖ്യം​ ​പു​രു​ഷ​ ​ഡ​ബി​ൾ​സ് ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​ഫ്രാ​ൻ​സി​ന്റെ​ ​ലൂ​ക്കാ​സ് ​കോ​ർ​വീ​ ​-​ ​റോ​നാ​ൻ​ ​ല​ബാ​ർ​ ​സ​ഖ്യ​ത്തെ​ 21​-17,21​-14​ന് ​തോ​ൽ​പ്പി​ച്ചു.