josukutty-elbin

പൊൻകുന്നം: കണ്ണുകൾ മൂടിക്കെട്ടി ഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് 10 വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി. വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് റിക്കാർഡ് നേടിയത്.

ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, വൈസ് പ്രസിഡന്റ് ഗിന്നസ് ലത ആർ.പ്രസാദ്,കോ ഓർഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ,വാഴൂർ എൻ.എസ്.എസ്.എച്ച്.എം.കെ.ആർ.ഗോപകുമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

2022 സെപ്റ്റംബർ 2ന് ഇറ്റലിയിലെ റോക്കോ മെർക്കുറിയോ 13.25സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് ജോസുകുട്ടി 11.56 സെക്കൻഡിൽ തിരുത്തിയത്.വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ് ജോസുകുട്ടി. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ എൽബിൻ-ലിജിത ദമ്പതികളുടെ മകനാണ്.ജോസഫൈൻ,ജോർദാൻ എന്നിവർ സഹോദരങ്ങളാണ്.