ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാസം ലോ ഒക താര' എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ.
സീതരാമം, മഹാനടി, കൽക്കി 2898 എ.ഡി എന്നീ ചിത്രങ്ങൾക്കു ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം താരത്തിന്റെ പിറന്നാൾ ദിനത്തിലായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സെപ്തംബറിൽ കാന്ത എന്ന തെലുങ്കു ചിത്രം ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് തെലുങ്കിൽ നിന്ന് മറ്റൊരു സിനിമ കൂടി ദുൽഖറെ തേടിയെത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ആകാസം ലോ ഒക താര തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചു അവതരിപ്പിക്കുന്നു. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തും.
അതേസമയം സെപ്തംബർ 7ന് റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ നായകനായി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമ ലക്കി ഭാസ്കറിന്റെ ആദ്യഗാനം പുറത്ത്. 'ലക്കി ഭാസ്‌കർ ടൈറ്റിൽ ട്രാക്ക്' എന്ന പേരിൽ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് ഉഷ ഉതുപ്പാണ്. മീനാക്ഷി ചൗധരിയാണ് നായിക. വിനായക് ശശികുമാറിന്റെതാണ് വരികൾ. സംഗീതം ജി.വി പ്രകാശ് കുമാർ. പി.ആർ.ഒ ശബരി.