a

തിരുവനന്തപുരം: സംഗീത വിസ്മയം മുഹമ്മദ് റാഫിയുടെ നിത്യഹരിത ഗാനങ്ങളുമായി സുഹാനി രാത്ത്- സ്മൃതിരാഗ സന്ധ്യ നാളെ തലസ്ഥാനത്ത്. റാഫിയുടെ നൂറാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചും അദ്ദേഹത്തിന്റെ നാല്പത്തിനാലാം ഓർമ്മദിനത്തിന് മുന്നോടിയായുമാണ് പരിപാടി . നാളെ വൈകിട്ട് ആറിന് അയ്യങ്കാളി ഹാളിലാണ് പരിപാടി.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മുംബയ് മുഹമ്മദ് അസ്‌ലം നയിക്കുന്ന റാഫി സംഗീത സന്ധ്യയിൽ പ്രൊഫ.അലിയാർ റാഫി അനുസ്മരണം പ്രഭാഷണം നടത്തും. രവി മേനോൻ സംവിധാനം ചെയ്ത ഓർമ്മകൾ മരിക്കുന്നില്ല എന്ന ഡോക്യുമെന്ററി പ്രദർശനവും തുടർന്ന് സംഗീതപരിപാടിയും നടക്കും.

മുഹമ്മദ് റാഫി മ്യൂസിക് ലവേഴ്സ് ഫ്രറ്റേണിറ്റിയാണ് സുഹാനി രാത്ത് സംഗീത സന്ധ്യ തലസ്ഥാന നിവാസികൾക്കായി ഒരുക്കുന്നത്. വിവരങ്ങൾക്കും സൗജന്യ പാസുകൾക്കും ഫോൺ - 9746466440 .