പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. 10 മീറ്റർ വിമൻസ് എയർ പിസ്റ്റൽ ഷൂട്ടിംഗ് ഫെെനലിൽ ഇന്ത്യയുടെ മനു ഭാക്കറാണ് വെങ്കലം നേടിയത്. ഈ ഇനത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വനിത ഒളിമ്പിക്സ് മെഡൽ നേടുന്നത്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി മെഡൽ നഷ്ടമായത്. ദക്ഷിണ കൊറിയയ്ക്കാണ് ഒന്നും രണ്ടും സ്ഥാനം.
യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കർ ഫെെനലിന് യോഗ്യത നേടിയത്. കൗമാരകാലത്തുതന്നെ 10 മീറ്റർ എയർ പിസ്റ്റളിൽ മികവ് കാട്ടിയിട്ടുള്ള താരമാണ് ഹരിയാനക്കാരിയായ മനു.