കൊച്ചി: രാജ്യത്തെ പ്രമുഖ വൈദ്യുതി വാഹനനിർമ്മാതാക്കളായ ഓല ഇലകട്രിക്കിന്റെ പ്രാരംഭ ഓഹരി വില്പന ആഗസ്‌റ്റ് രണ്ടിന് ആരംഭിക്കും. ആഗോള നിക്ഷേപകരായ സോഫ്‌റ്റ് ബാങ്കിന്റെ പിന്തുണയുള്ള ഓല ഇലക്‌ട്രിക് ഓഹരി വില്പനയിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ബാംഗ്ളൂർ ആസ്ഥാനമായ കമ്പനിയുടെ 45.14 ശതമാനം ഓഹരികൾ പ്രൊമോട്ടർമാരായ ഭാവിഷ് അഗർവാൾ, ഇൻഡസ് ട്രസ്റ്റ് എന്നിവരുടെ കൈവശമാണ്. ഒല ഇലക്ട്രിക്കിന് വിവിധ ധനകാര്യ ഏജൻസികൾ 3.5 ലക്ഷം കോടി രൂപയാണ് മൊത്തം മൂല്യം കണക്കാക്കിയിട്ടുള്ളത്.