വൈറസ് ബാധയാൽ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാർത്ഥങ്ങളിലൂടെയോ ആണ് ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ് രോഗങ്ങൾ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയിൽ ദീർഘകാല സങ്കീർണ്ണതകൾക്ക് ഈ രോഗങ്ങൾ കാരണമാകാറില്ല.
രോഗ ലക്ഷണങ്ങൾ (SYMPTOMS)
മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ ടെസ്റ്റുകൾക്ക് വിധേയനാകേണ്ടതുമാണ്.
ചികിത്സാ മാർഗങ്ങൾ (TREATMENT)
ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങൾക്ക് പ്രത്യേക ആന്റിവൈറൽ (antiviral) മരുന്നുകൾ ആവശ്യമില്ല. കൃത്യമായ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്‌പ്പെടുത്താനാവും.
എങ്ങനെ പ്രതിരോധിക്കാം?
വാക്‌സിനുകൾ (Vaccines)
ഹെപ്പറ്റൈറ്റിസ് എ (Hepatitis A), ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗങ്ങൾക്ക് ഫലപ്രദമായ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.
വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂർണ്ണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
ഡോ. സുഭാഷ് ആർ
കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്
SUT ഹോസ്പിറ്റൽ പട്ടം