olympics

പാരീസ് : റോവിംഗിൽ ഹീറ്റ്സിലൂടെ ക്വാർട്ടർ ഫൈനലിൽ കടക്കാൻ കഴിയാതെപോയ ഇന്ത്യൻ താരം ബൽരാജ് പൻവാർ റെപ്പഷാഗെ റൗണ്ടിൽ വിജയിച്ച് അവസാന എട്ടിലേക്ക് എത്തി. വെയേഴ്സ് സു മാനേ നോട്ടിക്കൽ സ്റ്റേഡിയത്തിൽ 2000 മീറ്റർ മത്സരത്തിന്റെ ഹീറ്റ്സിനിറങ്ങിയ ബൽരാജ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നത്. ഇന്നലെ റെപ്പഷാഗെ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നാളെയാണ് ക്വാർട്ടർ ഫൈനൽ മത്സരം.