മലയിൻകീഴ്: ഊരൂട്ടമ്പലത്ത് ബൈക്കിലെത്തിയ സംഘം പെട്രോൾ പമ്പ് ആക്രമിച്ച കേസിൽ 5പ്രതികളെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം മറുകിൽ നീറമൺകുഴി കൊട്ടിയാക്കോണം എം.ആർ.കോട്ടേജിൽ എം.ബ്ലസൻദാസ് (27),ബാലരാമപുരം തേമ്പാമുട്ടം പുത്രക്കാട് നൗഷാദ് മാസിലിൽ എൻ.അർഷാദ് (24),ഊരൂട്ടമ്പലം മറുകിൽ അരുവാക്കോട് ഒരുവിൽ വിളാകം ജിതീഷ് ഭവനിൽ എസ്.അനീഷ് കുമാർ(30,കണ്ണൻ),കാരോട് കാക്കവിള എണ്ണവിള അഭിജിത് കോട്ടേജിൽ എസ്.അമിതമാർ(23),നേമം പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിള വേലിക്കകം വീട്ടിൽ എ.അഖിൽ (25) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ശ്യാം നേരത്തെ പിടിയിലായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് രാത്രി 7.30നായിരുന്നു സംഭവം. ബാലരാമപുരം - കാട്ടാക്കട റോഡിലെ എ.എം.ജെ പമ്പിന് നേരെയായിരുന്നു ആക്രമണം.ആറ് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.
പ്രതികൾ 6 മാസമായി ഒളിവിലായിരുന്നു. കാട്ടാക്കട ഡിവൈ എസ്.പി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ബാലരാമപുരം ഭാഗത്തു നിന്ന് പിടിയിലായത്. മാറനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ കിരൺ ശ്യാം,സൈജു,പ്രശാന്ത്,വിപിൻ,ശ്രീജിത്ത്,അക്ഷയ,അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.