ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്‌സ് പേജിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇത് ഒരു ചരിത്ര നേട്ടമാണെന്ന് മോദി കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നു. ഇത് മഹത്തായ ഒരു നേട്ടമാണെന്നും മോദി കൂട്ടിച്ചേർത്തു.
A historic medal!
— Narendra Modi (@narendramodi) July 28, 2024
Well done, @realmanubhaker, for winning India’s FIRST medal at #ParisOlympics2024! Congrats for the Bronze. This success is even more special as she becomes the 1st woman to win a medal in shooting for India.
An incredible achievement!#Cheer4Bharat
പാരീസ് ഒളിമ്പിക്‌സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. 10 മീറ്റർ വിമൻസ് എയർ പിസ്റ്റൽ ഷൂട്ടിംഗ് ഫെെനലിൽ ഇന്ത്യയുടെ മനു ഭാക്കറാണ് വെങ്കലം നേടിയത്. മോദി മാത്രമല്ല മറ്റ് നേതാക്കളും മനുവിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി മെഡൽ നഷ്ടമായത്. ദക്ഷിണ കൊറിയയ്ക്കാണ് ഒന്നും രണ്ടും സ്ഥാനം.
Kudos to @realmanubhaker on winning the first medal in the #ParisOlympics2024, by bringing home the bronze. You have sent a wave of euphoria across the nation with your stellar performance.
— Amit Shah (@AmitShah) July 28, 2024
The nation swells in pride at your achievement. #Cheer4Bharat