കുറ്റകരമായ അനാസ്ഥയാണ് ഓൾഡ് രജീന്ദർ നഗറിലെ സംഭവത്തിൽ കാണുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ അടിയന്തര തിരുത്തൽ നടപടി ആവശ്യപ്പെട്ടു.
അടിയന്തരമായി പരിഹാരം കാണണം. സംഭവം ദൗർഭാഗ്യകരമാണ്. സംവിധാനങ്ങളുടെ പരാജയമാണിത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണങ്ങൾക്കും മോശം നഗരാസൂത്രണത്തിനും എല്ലാ തലങ്ങളിലുമുള്ള ഭരണകേന്ദ്രങ്ങളുടെ ഉത്തരവാദിത്തമില്ലായ്‌മയും കാരണം സാധാരണ ജനത്തിനാണ് വില നൽകേണ്ടി വരുന്നത്.
-രാഹുൽ ഗാന്ധി
ലോക്‌സഭ പ്രതിപക്ഷനേതാവ്
ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി വേണം.
അധികാരികളുടെ അത്യാർത്തിയും നിസംഗതയുമാണ് ദുരന്തത്തിന് കാരണം.
-കെ.സി. വേണുഗോപാൽ
എ.ഐ.സി.സി ജനറൽ സെക്രട്ടറി