hipo

റാഞ്ചി: ഹിപ്പോപൊട്ടാമസിന്റെ ആക്രമണത്തിൽ മൃഗശാലാ ആക്രമണത്തിൽ ദാരുണാന്ത്യം. റാഞ്ചി ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ കെയർടേക്കർ സന്തോഷ് കുമാർ മഹ്തോ (54)​ ആണ് മരിച്ചത്. വെള്ളിയാഴ്ച ഹിപ്പോ കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ കടന്ന സന്തോഷിനെ അമ്മ ഹിപ്പോ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മൃഗശാലാ ഡയറക്ടർ ജബ്ബാർ സിംഗ് പറഞ്ഞു. ആക്രമണ സമയത്ത് ഡ്യൂട്ടിയിലായിരുന്നതിനാൽ മരിച്ച സന്തോഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ൻൽകണം എന്ന് മൃഗശാലാ അധികൃതർ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തതായും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള മരണമായതിനാൽ അദ്ദേഹത്തിന് നാലു ലക്ഷം രൂപ കൂടി നഷ്ടപരിഹാരം ലഭിക്കും. ആശുപത്രി ചെലവ് മൃഗശാല അതോറിട്ടി ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് മൃഗശാലയിലെ കെയർടേക്കർമാർ പ്രധാന ഗേറ്റ് അടച്ചുപൂട്ടി. സ്ഥിര- താത്കാലിക ജീവനക്കാരടക്കം 112 കെയർ ടേക്കർമാരാണ് ഇവിടെ ജോലി ചെയ്യുന്നത്.