kochi-

വൈപ്പിൻ: നിയമപ്രകാരമുള്ള വലിപ്പം ഇല്ലാത്ത 1500 കിലോ അയല മത്സ്യവുമായി മഹിമ എന്ന ഫൈബർ വള്ളം പിടിയിലായി. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് ടീമിന്റെ പരിശോധനയിലാണ് വള്ളം പിടിയിലായത്. ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വള്ളമാണിത്.


ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ബെൻസൺ തുടർനടപടികൾ സ്വീകരിച്ചു. യാനത്തിന് 30,000 രൂപ പിഴ അടപ്പിച്ചു. 1500 കിലോ ചെറു മത്സ്യം കടലിൽ കളഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ പി.അനീഷ് അറിയിച്ചു.ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അളക, ഫിഷറീസ് ഓഫീസർ റിയാസ് റഹ്മാൻ, ജോബി, മറൈൻ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ സംഗീത് ജോബ്, റോയ്, സീ ഗാർഡുമാരായ ജിപ്സൺ, ബിനോയ് എന്നിവരടങ്ങുന്ന ടീമാണ് വള്ളം കസ്റ്റഡിയിൽ എടുത്തത്.

അതേസമയം മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി കരയിലും വിവിധ ഹാർബറുകളിലും നിർത്തിയിട്ട യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങാൻ തയാറായി. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധന കാലാവധി ജൂലായ് 31ന് അർദ്ധരാത്രിയോടെ പൂർത്തിയാകുന്നതോടെ, ചാകര പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങുന്നത്.

രണ്ടു മാസത്തോളമായി കാര്യമായ ജോലിയും കൂലിയുമില്ലാതെ കഴിയുകയായിരുന്നു, കടലിനെ ആശ്രയിച്ചു കഴിയുന്ന തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളും അനുബന്ധ തൊഴിലാളികളും. ട്രോളിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി സ്വന്തം നാട്ടിലേക്ക് പോയ സമീപ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങി. ഗോവ, കർണാടക, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടക്കര, തൈക്കടപ്പുറം എന്നീ മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും കടലിൽ പോകുന്ന ബോട്ടുകളിലെ വലിയൊരു വിഭാഗം തൊഴിലാളികളും