ff

കറാച്ചി: പാകിസ്ഥാനിൽ മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവതിയെ സഹോദരൻമാർ കൊലപ്പെടുത്തി. വെള്ളിയാഴ്ച കറാച്ചിയിലെ ബഹാദൂർബാദിലായിരുന്നു സംഭവം. ആദ്യ രണ്ട് ഭർത്താക്കൻമാരെ നഷ്ടമായ യുവതി മൂന്നാമതും വിവാഹിതയാകാനുള്ള തീരുമാനം സഹോദരൻമാരോട് പറയുകയായിരുന്നു. എന്നാൽ സഹോദരൻമാർ ഇതിനെ എതിർക്കുകയും വാക്കേറ്റമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വെടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് വിവരം. പിസ്റ്റലും ബുള്ളറ്റുകളും യുവതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. യുവതിക്ക് എട്ടു മക്കളുണ്ട്.