വിതുര: തിരുവോണത്തിന് പൂക്കളമൊരുക്കാൻ മലയോരമേഖലയിൽ പഞ്ചായത്തുകളുടേയും, കൃഷിഭവനുകളുടേയും നേതൃത്വത്തിൽ പുഷ്പകൃഷിക്ക് തുടക്കം കുറിച്ചു. തരിശുഭൂമി പാട്ട

ത്തിനെടുത്താണ് പൂകൃഷിനടത്തുന്നത്. കുടുംബശ്രീ യൂണിറ്റുകളും, തൊഴിലുറപ്പ് തൊഴിലാളികളും സ്വന്തമായും പൂകൃഷിനടത്തുന്നതിനായി സജീവമായി രംഗത്തുണ്ട്. തോവാളയിൽ നിന്നും, തെങ്കാശിയിൽനിന്നും വിപണിയിലെത്തുന്ന പൂക്കളെ ആശ്രയിക്കാതെ ഓണ പൂക്കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. ഓണമാകുന്നതോടെ തോവാളപൂക്കൾക്ക് വിലവർദ്ധിക്കും. വിലവർദ്ധനക്ക് ഒരുപരിധിവരെ തടയിടാൻ പൂകൃഷി സഹായകരമാകുമെന്നാണ് കൃഷിവകുപ്പ് വ്യക്തമാക്കുന്നത്.

വിതുര പഞ്ചായത്തിൽ പുഷ്പകൃഷിക്ക് തുടക്കമായി. സർക്കാരിന്റെ പൂവനി പുഷ്പകൃഷിയുടെ ഭാഗമായാണ് വിതുര കൃഷിഭവനും പഞ്ചായത്തും ചേർന്നാണ് പുഷ്പകൃഷി നടത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേമലവിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഷിബുപ്രണാബ്, അസിസ്റ്റന്റ് സെക്രട്ടറി ജീജ,കൃഷിഓഫീസർ എം.എസ്.അനാമിക,വിതുര വാർഡ്മെമ്പർ ഷാജിദാഅർഷാദ്, പൊന്നാംചുണ്ട് വാർഡ്മെമ്പർ രവികുമാർ,തള്ളച്ചിറവാർഡ്മെമ്പർ സിന്ധു,പേപ്പാറ വാർഡ്മെമ്പ‌ർ ലതാകുമാരി, തൊഴിലുറപ്പ് എ.ഇ.രാഹുൽ,സി.ഡി.എസ് അദ്ധ്യക്ഷ സി.എസ്.ഉഷാകുമാരി എന്നിവർ പങ്കെടുത്തു.

തൊളിക്കോട് കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പുഷ്പകൃഷി തൊളിക്കോട് പഞ്ചായത്ത് പ്രസിന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസർ കെ.എസ്.ശരണ്യ, കൃഷിഅസിസ്റ്റന്റ് എം.അച്ചു എന്നിവർ പങ്കെടുത്തു.

വിതുര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ പൂവനിപൂകൃഷിയുടെ ഭാഗമായി പുഷ്പകൃഷി ആരംഭിച്ചു. ബാങ്കിന്റെ ടർഫ് സ്റ്റേഡിയത്തിന് സമീപത്ത് ജമന്തി,ചെണ്ടുമല്ലി പൂകൃഷികളാണ് നടത്തുന്നത്. ബാങ്ക് പ്രസിഡന്റ് കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.