സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ .കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് യുവൻ ശങ്കർ രാജ ആലപിച്ച " കടൽ പോലെ നെഞ്ചിൽ മോഹം ....." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.ദേവിക സതീഷ്,യാമി എന്നിവരാണ് നായികമാർ. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ.ലെന,അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ .ബി ചൗധരി ആണ് നിർമ്മാണം. ചിമ്പു, വിജയ് തുടങ്ങിയ പ്രശസ്ത താരങ്ങളെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ .കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് കുമ്മാട്ടിക്കളി. ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നത്. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം വെങ്കിടേഷ് .വി . പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ. സജു .എസ് എഴുതിയ വരികൾക്ക് ജാക്സൺ വിജയൻ സംഗീതം പകരുന്നു. സംഭാഷണം- ആർ .കെ വിൻസെന്റ് സെൽവ , രമേശ് അമ്മനത്ത്. എഡിറ്റർ-ആന്റണി,പി .ആർ. ഒ എ. എസ്. ദിനേശ്.