ആലപ്പുഴ: പതിനാല് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. 2009ൽ പാണ്ടങ്കരി സ്വദേശിയായ ജോസിനെ ഉപദ്രവിച്ച ശേഷം വിദേശത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞ എടത്വ പാണ്ടങ്കരി സ്വദേശി മാർട്ടിനെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്. എടത്വ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.അൻവറിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സജി ചന്ദ്രൻ, സി.പി.ഒ കണ്ണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.