ന്യൂഡൽഹി : പ്രാദേശിക , ദേശീയ അവധികൾ കാരണം രാജ്യത്ത് ആഗസ്റ്റ് മാസത്തിൽ 13 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. വിവിധ സംസ്ഥാനങ്ങളിൽ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ എട്ടു ദിവസമാണ് ബാങ്കുകൾക്ക് അവധി. ഞായറാഴ്ചകൾ, രണ്ടും നാലും ശനിയാഴ്ച, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കമുള്ള ദിവസങ്ങളിലാണ് അവധി. അതേസമയം അവധി ദിനങ്ങളിലും ഓൺലൈൻ ഇടപാടുകൾ നടത്താൻ തടസമില്ല.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ആഗസ്റ്റ് മാസത്തിൽ മൊത്തം 13 ബാങ്ക് അവധി ദിനങ്ങൾ വരുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ അവധി ദിനങ്ങളുടെ പട്ടിക
ഓഗസ്റ്റ് മൂന്ന്: കേര്‍ പൂജ - ത്രിപുരയില്‍ അവധി
ഓഗസ്റ്റ് നാല്: ഞായറാഴ്ച
ഓഗസ്റ്റ് എട്ട്: ടെന്‍ഡോംഗ് ലോറം ഫാത്ത്- സിക്കിമില്‍ അവധി
ഓഗസ്റ്റ് 10- രണ്ടാമത്തെ ശനിയാഴ്ച
ഓഗസ്റ്റ് 11- ഞായറാഴ്ച
ഓഗസ്റ്റ് 13- പാട്രിയോട്ട്‌സ് ഡേ- മണിപ്പൂരില്‍ അവധി
ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം- ഇന്ത്യ മുഴുവന്‍ അവധി
ഓഗസ്റ്റ് 18- ഞായറാഴ്ച
ഓഗസ്റ്റ് 19- രക്ഷാബന്ധന്‍- ത്രിപുര, ഗുജറാത്ത്, ഒഡിഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അവധി
ഓഗസ്റ്റ് 20- ശ്രീനാരായണ ഗുരു ജയന്തി- കേരളത്തില്‍ അവധി
ഓഗസ്റ്റ് 24- നാലാമത്തെ ശനിയാഴ്ച
ഓഗസ്റ്റ് 25- ഞായറാഴ്ച
ഓഗസ്റ്റ് 26- ശ്രീകൃഷ്ണ ജയന്തി- ഗുജറാത്ത്, ഒഡീഷ, ചണ്ഡീഗണ്ഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ജമ്മു , ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധി