urvashi-

നടി ഉർവശി റൗട്ടേലയുടേതെന്ന പേരിൽ ബാത്ത്റൂമിൽ നിന്നുള്ള വീഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ബാത്ത് റൂമിൽ കുളിക്കാനെത്തുന്ന ഉ‌ർവശി വസ്ത്രം മാറുന്ന വീഡിയോ ആണ് ചർച്ചയായത്. പിന്നാലെ വീഡിയോ എ.ഐ ജനറേറ്റഡ് ആണെന്നും ഡീപ് ഫേക്ക് ആണെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വീഡിയോയിൽ നടി താലി ധരിച്ചിരിക്കുന്നതായും കാണാം. അതിനാൽ ഇതൊരു സിനിമയുടെ പി.ആർ സ്റ്റണ്ട് ആണെന്നും അഭിപ്രായമുയർന്നിരുന്നു.

ഇപ്പോഴിതാ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉർവശി റൗട്ടേല,​

വീഡിയോ ഡീപ്പ് ഫേക്കല്ലെന്നും തന്റെ പുതിയ സിനിമയിൽ നിന്നുള്ള രംഗമാണെന്നും നടി പറഞ്ഞു,​ ആ ക്ലിപ്പ് പുറത്തു വന്നപ്പോൾ ആകെ അസ്വസ്ഥയായിരുന്നു,​ എന്നാൽ അത് എന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. എന്റെ പേഴ്‌സണൽ ക്ലിപ്പല്ല. ഘുസ്‌പൈഠിയാ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആഗ്രഹമെന്നും നടി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

View this post on Instagram

A post shared by Instant Bollywood (@instantbollywood)


ഗ്ലാമർ വേഷങ്ങളിൽ തിളങ്ങാറുള്ള ഉർവശി സോഷ്യൽ മീഡിയയിലും സജീവമാണ്. ഉർ‌‌വശിക്ക് ഇൻസ്റ്റഗ്രാമിൽ 73.2 ഫോളോവേഴ്‌സാണ് ഉള്ളത്. ഫോളോവേഴ്‌സിനെ കൂട്ടാനുള്ള ഉർവശിയുടെ തന്ത്രമാണ് ഇതെന്നാണ് വിമർശകരുടെ അഭിപ്രായം.