pp

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ (എ.എൻ.സി) നിന്ന് പുറത്താക്കി. മേയിലെ പൊതുതിരഞ്ഞെടുപ്പിൽ എം.കെ പാർട്ടി രൂപീകരിച്ച് എതിരാളികൾക്കായി പ്രചാരണം നടത്തിയതിനാണ് നടപടി. 2018ൽ അഴിമതി വിവാദത്തെ തുടർന്ന് പ്രസിഡന്റ് പദവി നഷ്ടമായ സുമയെ ജനുവരിയിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയതിരുന്നു.