ഡബ്ലിൻ: പ്രശസ്ത ഐറിഷ് എഴുത്തുകാരി എഡ്ന ഒബ്രയൻ (93) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ശനിയാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. 1960ൽ ആദ്യ നോവലായ ദ കൺട്രി ഗേൾസ് പുറത്തിറക്കി. പരമ്പരാഗത സാമൂഹിക വീക്ഷണങ്ങളെ ചോദ്യം ചെയ്ത നോവലിനെ അയർലൻഡ് നിരോധിച്ചിരുന്നു. 20ലേറെ നോവലുകളും നാടകങ്ങളും ജീവചരിത്രങ്ങളും രചിച്ചു. സ്ത്രീകളുടെ പോരാട്ടങ്ങളെ ആസ്പദമാക്കിയുള്ളതാണ് മിക്കതും. ഗേൾ വിത്ത് ഗ്രീൻ ഐസ്, ഡൗൺ ബൈ ദ റിവർ, ഇൻ ദ ഈവിനിംഗ് തുടങ്ങിയവയാണ് പ്രധാന രചനകൾ.