roopa-

കി​ളി​മാ​നൂ​ർ​:​ ​ജ്യേ​ഷ്ഠ​നോ​ടൊ​പ്പം​ ​ക​ളി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​ ​ര​ണ്ട് ​വ​യ​സു​കാ​രി​ക്ക് ​മ​ഴ​ക്കു​ഴി​യിൽ​ ​വീ​ണ് ​ദാ​രു​ണാ​ന്ത്യം.​ ​കി​ളി​മാ​നൂ​ർ​ ​അ​ട​യ​മ​ൺ​ ​വ​യ്യാ​റ്റി​ൻ​ക​ര​ ​വെ​ള്ളാ​രം​കു​ന്ന് ​വീ​ട്ടി​ൽ​ ​രാ​ജീ​വ്-​ ​വ​ർ​ഷ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ​ ​രൂ​പ​ ​രാ​ജി​വ് ​(2​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന് ​ ​വൈ​കി​ട്ട് 6.30​ ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​അ​ഞ്ച് ​വ​യ​സു​കാ​ര​ൻ​ ​ജ്യേ​ഷ്ഠ​ൻ​ ​വീ​ടി​ന് ​പു​റ​ക് ​വ​ശ​ത്ത് ​ക​ളി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ട​യി​ൽ​ ​രൂ​പ​യെ​ ​കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.​ ​ജ്യേ​ഷ്ഠ​ൻ​ ​ജീ​വ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​അ​മ്മ​യെ​ ​വി​വ​രം​ ​അ​റി​യി​ക്കു​ക​യും​ ​ഇ​വ​ർ​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ൽ​ ​വീ​ടി​ന് ​പു​റ​ക് ​വ​ശ​ത്തെ​ ​മ​ഴ​ക്കു​ഴി​യി​ൽ​ ​രൂ​പ​യെ​ ​കാ​ണു​ക​യാ​യി​രു​ന്നു.​

കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഞ്ഞിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കിളിമാനൂർ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച തുടർനടപടികൾ നടക്കും. അങ്കണവാടി വിദ്യാർത്ഥിയായ ജീവ രാജീവ്‌ ആണ് രൂപയുടെ സഹോദരൻ.​രാ​ജീ​വ് ​കൂ​ലി​പ്പ​ണി​ക്കാ​ര​നും​ ​വ​ർ​ഷ​ ​വീ​ട്ട​മ്മ​യു​മാ​ണ്.