1

കോലഞ്ചേരി: അത്തമെത്തും മുമ്പേ വിലയിൽ കുതിച്ചു പായുകയാണ് നേന്ത്രക്കായ. ചില്ലറ വില 85 രൂപയിലെത്തി. വിലയിൽ സെഞ്ച്വറിയടിച്ച ഞാലിപ്പൂവനാണ് മുന്നിൽ. വിലയേറുന്നത് നാളുകളായി പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ആശ്വാസമാവുകയാണ്. എങ്കിലും പെരുമഴയത്തും കാറ്റിലും ചീഞ്ഞും ഒടിഞ്ഞും പോയ വാഴകളുടെ കണക്കെടുത്താൽ കൃഷി നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ ചതിച്ചതിനാൽ കൃഷിയിറക്കിയതിന്റെ പകുതി പോലും വിളവ് ലഭിക്കില്ല. ഓണത്തിന് ഉപ്പേരിയുണ്ടാക്കാൻ ആവശ്യത്തിന് നാടൻ കായ കിട്ടാൻ സാദ്ധ്യത കുറവാണെന്ന് കച്ചവടക്കാരും പറയുന്നു.

നേന്ത്രൻ ഈ പോക്ക് പോയാൽ വില സെഞ്ച്വറി കടക്കുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. ജൂൺ മാസത്തിന്റെ തുടക്കത്തിൽ മൊത്തവില കിലോയ്ക്ക് 20 രൂപ വരെയായി താഴ്ന്നിരുന്നു. പിന്നീട് 32 ലേക്ക് ഉയർന്നു. വെള്ളിയാഴ്ച കോലഞ്ചേരിയിലെ സ്വാശ്രയ വിപണി ലേലത്തിൽ 60-80 രൂപ നിരക്കിലാണ് ലേലത്തിൽ പോയത്.

ഓണത്തിന് നേന്ത്രന് ഡിമാൻഡ് കൂടും

ജില്ലയിലെ വാഴകൃഷി കൂടുതലുള്ള ഇടങ്ങൾ

തിരുവാണിയൂർ, മഴുവന്നൂർ, കാലടി

വിലക്കയറ്റത്തിന് കാരണങ്ങൾ

ഓണ വിപണിയിലെത്തേണ്ട വാഴക്കുലകൾ നശിച്ചു

ആവശ്യക്കാർ കൂടി

തമിഴ്‌നാട്ടിൽ നിന്നുള്ള നേന്ത്രക്കായയുടെ വരവ് നിലച്ച

 കർണാടക ഉൾപ്പെടെ കനത്ത മഴ തുടരുന്നു

കാലാവസ്ഥ ബാധിച്ചതിങ്ങനെ:

കാറ്റിൽ ആയിരക്കണക്കിന് വാഴകളൊടിഞ്ഞു

ദിവസങ്ങളോളം കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിന്നതോടെ വാഴയ്ക്ക് ചീയൽ ബാധിച്ചു