mohanlal

കൽപ്പറ്റ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നടൻ മോഹൻലാൽ. സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൺട്രോൾ റൂം നമ്പരുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർഥനയോടെ.

കൺട്രോൾ റൂം ഫോൺ നമ്പറുകൾ : 9656938689, 8086010833

അതേസമയം, വയനാട്ടിലെ ദുരന്ത ഭൂമിയിലുള്ള രക്ഷാപ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളം പേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുമെന്ന് ഷെഫ് പിള്ള ഫേസ്‌ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയരേ,

വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളം പേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്...! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്... 1f64f

ബന്ധപ്പെടേണ്ട നമ്പർ

Noby 91 97442 46674 Aneesh +91 94477 56679

ഉരുൾപൊട്ടലിൽ മരണസംഖ്യ അറുപത് കടന്നതായി റിപ്പോർട്ടുകളുണ്ട്. നിരവധി പേരെ കാണാതായി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.