beauty

പ്രായമാകുന്നതിന് മുമ്പ് തന്നെ പലരും അനുഭവിക്കുന്ന പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും പാടുകളും. ഇത് മാറ്റുന്നതിനായി പല വിലകൂടിയ കെമിക്കൽ ട്രീറ്റ്‌മെന്റുകളും ചെയ്യുന്നവരുമുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശാശ്വതമായ പരിഹാരം ലഭിക്കില്ല എന്നതും മറ്റൊരു വസ്തുതയാണ്. എന്നാൽ വീട്ടിൽ ചെയ്യാൻ പറ്റിയ ചില മാർഗങ്ങളിലൂടെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ മുഖത്ത് പെട്ടെന്ന് തന്നെ മാറ്റം കൊണ്ടുവരാൻ സഹായിക്കുന്ന ഒരു ഫേസ്‌പാക്കിനെ പറ്റി അറിയാം. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. ഉടൻതന്നെ നിങ്ങളുടെ മുഖത്ത് മാറ്റം കാണാൻ സാധിക്കുന്നതാണ്. ഇത് ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും ചെയ്യുന്നത് വളരെ നല്ലതാണ്.

ആവശ്യമായ സാധനങ്ങൾ

കാപ്പിപ്പൊടി - 3 സ്‌പൂൺ

പഞ്ചസാര - 2 സ്‌പൂൺ

തേൻ - 1 സ്‌പൂൺ

തൈര് - 3 സ്‌പൂൺ

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയ പാത്രത്തിലേക്ക് കാപ്പിപ്പൊടി, പഞ്ചസാര, തേൻ, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഫേസ്‌പാക്കിന്റെ രൂപത്തിലാക്കുക. ഇത് അഞ്ച് മിനിട്ട് മാറ്റി വച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് പൂർണമായ ഫലം ലഭിക്കുക.

ഉപയോഗിക്കേണ്ട വിധം

ഫേസ്‌പാക്ക് പുരട്ടുന്നതിന് മുമ്പ് മുഖവും കഴുത്തും നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ചെറിയ രീതിയിൽ ആവി കൊള്ളുന്നത് നല്ലതാണ്. ഒരുപാട് ചൂട് മുഖത്ത് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം ഈ പായ്‌ക്ക് പുരട്ടുക. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്.