ss

ഇരുപത്തി നാല് വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കണ്ട സന്തോഷം പങ്കുവച്ച് മോഹൻലാൽ. ചിത്രത്തിന്റെ റി-റിലീസ് പുതിയ പോസ്റ്റർ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഒരു ദേവദൂതന്റെ അനു​ഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുമ്പോൾ തോന്നി.അസാധാരണമായൊരു ചാരുത. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ", മോഹൻലാൽ കുറിച്ചു. ചിത്രത്തിന്റെ ഫോർ കെ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിബി മലയലിന്റെ സംവിധാനത്തിൽ 2000 ഡിസംബർ 22ന് റിലീസ് ചെയ്ത ചിത്രം അന്ന് വൻ പരാജയമായിരുന്നെങ്കിലും പിന്നീട് കൾട്ട് ക്ലാസിക്കായി മാറിയിരുന്നു.വിശാല്‍ കൃഷ്‍ണമൂർത്തിയായ മോഹൻലാൽ എത്തുന്നു. ജയപ്രദ,മുരളി, ജനാർദനൻ, ജഗദീഷ്, വിനീത് കുമാർ, ശരത് , വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാൽ, രാജ കൃഷ്‍ണമൂർത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യർ എന്നിവരാണ് മറ്റ് താരങ്ങൾ.രചന രഘുനാഥ് പലേരി . ഛായാഗ്രഹണം സന്തോഷ് തുണ്ടിയിൽ. സംഗീത സംവിധായകൻ വിദ്യാ സാഗർ ഒരുക്കിയ ഗാനങ്ങൾ അന്നും ഇന്നും ഹിറ്റ് . കൈതപ്രം ആണ് ഗാനരചന. പി.ആർ. ഒ : പി. ശിവപ്രസാദ്