മുണ്ടക്കയം : വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി അനീഷ് (40) നെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. പൊന്തൻപുഴ സ്വദേശിനിയായ വീട്ടമ്മയുടെ 14 ലക്ഷം രൂപ തട്ടിയെടുത്ത് വ്യാജ വിസ നൽകി കബളിപ്പിക്കുകയായിരുന്നു. മുഖ്യപ്രതിയായ സ്ഥാപന ഉടമയെ നേരത്തെ പിടികൂടിയിരുന്നു. എസ്.ഐ വിപിൻ,സി.പി.ഒമാരായ നൂറുദ്ദീൻ, അജീഷ് മോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.