ചേർപ്പ് : പെരുമ്പിള്ളിശ്ശേരി സെന്ററിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ചേർപ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ പ്രസാദ് സ്ഥലത്തെത്തി കഞ്ചാവ് ചെടി പറിച്ചെടുത്ത് പരിശോധന നടത്തി. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എസ്. സുരേഷ് കുമാർ, വി.ആർ. ജോർജ്, പ്രവിന്റീവ് ഓഫീസർ സന്തോഷ് ബാബു,സിജോ മോൻ, പ്രസീത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.