d

തിരുവനന്തപുരം: നഗര സൗന്ദര്യവത്കരണ പരിപാടികളുടെ ഭാഗമായി ദേവസ്വം ബോർഡ് ജംഗ്ഷനിലെ ലാൻഡ് സ്‌കേപ്പിംഗ് പ്രവൃത്തികൾ വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലുലു ഗ്രൂപ്പിന്റെ കോർപ്പറേറ്റ് എൺവയോൺമെന്റ് റെസ്‌പോൺസിബിലിറ്റി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനാണ് ലാൻഡ് സ്‌കേപ്പിംഗ് നിർവഹിക്കുന്നത്.ബോട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ.കെ.പി.സുധീർ,ഡോ.രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.