തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ പദ്ധതികളെക്കുറിച്ചും നൈപുണ്യപരിശീലന പരിപാടികളെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ ഏകദിന യോഗം ചേർന്നു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല ആമുഖപ്രഭാഷണം നടത്തി.മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ അദ്ധ്യക്ഷയായി.നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.പ്രോഗ്രാം മാനേജർ ഹരികൃഷ്ണൻ വി.എസ്,മാനേജർ പ്രിജിത് പി.കെ എന്നിവർ ക്ലാസുകളെടുത്തു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ഉൾപ്പെടെ 125 പേർ പങ്കെടുത്തു.