a

ന്യൂയോർക്ക് : യു, എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമല ഹാരിസിനെ പിന്തുണച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദി. അമേരിക്കയെ ഏകാധിപത്യത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്ന ഡോണൾഡ് ട്രംപിനെ തടയാൻ കമലയ്ക്ക് കഴിയുമെന്നും റുഷ്ദി കൂട്ടിച്ചേർത്തു. ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്ത വെർച്വൽ 'സൗത്ത് ഏഷ്യൻ മെൻ ഫോർ ഹാരിസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. താൻ ഒരു ഇന്ത്യക്കാരൻ ആണെന്നും യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും. തന്റെ ഭാര്യ ആഫ്രിക്കൻ-അമേരിക്കൻ ആണെന്നും . അതിനാൽ കറുത്ത വർഗക്കാരിയും ഇന്ത്യക്കാരിയുമായ ഒരു വനിത മത്സരിക്കുന്നതിൽ സന്തോഷം ഇരട്ടിയാണെന്നും റുഷ്ദി പറഞ്ഞു. കമലാ ഹാരിസ് മുന്നോട്ട് വന്നതോടെ ചർച്ചകൾ ആകെ മാറിയെന്നും വളരെ സന്തോഷകരവും ശുഭാപ്തിവിശ്വാസവും നിറഞ്ഞ മാറ്രമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗുണവുമില്ലാത്ത ഒരാൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് വലിച്ചിടാൻ ശ്രമിക്കുകയാണെന്നും അത് അനുവദിക്കാൻ പാടില്ലെന്നും അനുവദിക്കില്ലെന്നും റുഷ്ദി കൂട്ടിച്ചേർത്തു.