a

വാഷിംഗ്ടൺ: യു.എസ് ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാൾ മോശം സ്ഥാനാർത്ഥിയാണെന്ന് മുൻ പ്രസിഡന്റും റിപബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ‌ഡൊമാൾഡ് ട്രംപ്. ഹാരിസ് ബൈഡനെക്കാൾ വളരെ മോശം സ്ഥാനാർത്ഥിയാണെന്നാണ് ഞാൻ കരുതുന്നതെന്നും അവർ തീവ്ര ഇടതുപക്ഷമാണെന്നും ട്രംപ് പറത്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവൾ കുറച്ച് ചെറുപ്പമാണെന്ന് ഞാൻ കരുതി. അവൾക്ക് 60 വയസ്സായി എന്ന് എനിക്ക് അറിയില്ലായിരുന്നു. അവൾ അതിർത്തി രാജാവായിരുന്നു. എന്നാൽ അങ്ങനെയല്ല താനെന്ന് നടിക്കാൻ ശ്രമിക്കുകയാണവറെന്നും ട്രംപ് പറഞ്ഞു. അതിർത്തികൾ തുറന്ന് ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചതും, അതുകൂടാതെ രാജ്യത്തേക്ക് വന്ന എല്ലാവർക്കും പൗരത്വം നൽകണമെന്നാണ് അവർ പറയുന്നത് എന്ന് ട്രംപ് പറഞ്ഞു. അങ്ങനെ എല്ലാവർക്കും പൗരത്വം നൽകുന്നത് രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 മില്യൺ ആളുകളാണ് രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. ആ സംഖ്യ താമസിക്കാതെ മറികടക്കുമെന്നും ഈ നിലയ്ക്ക് പോകുകയാണെങ്കിൽ ഇത് മൂന്നാം ലോക മഹായുദ്ധത്തിലെ അവസാനിക്കൂ എന്നും ട്രംപ് പറഞ്ഞു. ബൈഡനെതിരെ ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി നടത്തിയെന്ന തന്റെ ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു. 14 മില്യൺ വോട്ട് കിട്ടിയെങ്കിലും നിങ്ങൾ പുറത്താണെന്ന് അവർ ബൈഡനോട് പറഞ്ഞു. ഡെമോക്രാറ്റുകൾ ബൈഡനെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പുറത്താക്കുകയാണുണ്ടയതെന്നും ട്രംപ് പറഞ്ഞു. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ 20 ന് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് ശേഷം ഹാരിസ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത മാസം പാർട്ടി അവരെ പ്രസിഡന്റ് സ്ഥാനാ‌ർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന്റെ പിന്തുണ വർധിക്കുന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കമലയുടെ പിന്തുണ എട്ട് ശതമാനം വർധിച്ചിട്ടുണ്ട്. സ്വകാര്യ മാദ്ധ്യമങ്ങൾ ചേർന്ന് നടത്തിയ പോളിലാണ് ഇക്കാര്യം വ്യക്തമായത്. ട്രംപിന്റെ പിന്തുണയിൽ നിലവിൽ 36 ശതമാനം പേർ മാത്രമാണ് പിന്തുണക്കുന്നത്. കഴിഞ്ഞയാഴ്ച 40 ശതമാനം പേർ ട്രംപിനെ പിന്തുണച്ചത്.