tragedy

ചെന്നൈ: വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ വിജയ്. അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥന കുടുംബങ്ങൾക്ക് ഒപ്പമാണെന്നും പറഞ്ഞു. വിജയുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. 'എന്റെ ചിന്തകളും പ്രാർത്ഥനയും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്നു',​- വിജയ് കുറിച്ചു.