ali-fasal

മിർസാപൂർ താരം അലി ഫസലിന് നായികയായി സാമന്ത. രക്‌ത ബ്രഹ്മാണ്ഡ എന്ന വെബ് സീരീസിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. റാഹി അനിൽ ബാർവെ സംവിധാനം ചെയ്യുന്ന സീരിസിൽ ആദിത്യ റോയ്‌ കപൂറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തിൽ എത്തുന്നു.

ഇതുവരെ കാണാത്ത വേഷത്തിലാണ് അലി ഫസൽ എത്തുക. അടുത്ത മാസം മുഴുവൻ സീരീസിന്റെ ചിത്രീകരണത്തിലാണ് അലി ഫസലും സാമന്തയും. ആറു ഭാഗങ്ങളുള്ള സീരീസിന്റെ ചിത്രീകരണം മുംബയിലായിരിക്കും. അതേസമയം രാജ് ഡി.കെ. അവതരിപ്പിക്കുന്ന ഗുൽകൊണ്ട ടെയിൽസ് എന്ന കോമഡി മിസ്റ്ററിസീരീസും അനിൽ ബാർവെ സംവിധാനം ചെയ്യുന്നുണ്ട്. ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുക.