ബംഗളൂരു: വയനാട് ദുരന്തത്തിൽ ദുഃഖം അറിയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സാദ്ധ്യമായ എല്ലാ സഹായവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ' മഹാപ്രളയത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുരിതബാധിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. നമുക്ക് ഒറ്റക്കെട്ടായി ശക്തമായി നിൽക്കാം,' -സിദ്ധരാമയ്യ എക്സിൽ കുറിച്ചു.