ബിരുദ പ്രവേശനം
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ്
ഒന്നാം വർഷ ബിരുദ
കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും.കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം
എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ്
ആഗസ്റ്റ് 1 ന് പാളയം ക്യാമ്പസിലെ സെനറ്റ് ഹാളിലും, കൊല്ലം,
ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ്
ആഗസ്റ്റ് 2 ന് കൊല്ലം എസ്. എൻ കോളേജിലും നടത്തും.
രണ്ടാം ഘട്ട അലോട്ട്മെന്റ്
ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
പി.ജി/എം.ടെക് പ്രോഗ്രാമുകളിൽ
പട്ടിക ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി
ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് പഠന വകുപ്പുകളിൽ സ്പോട്ട് അഡ്മിഷൻ
നടത്തും.
വിശദവിവരങ്ങൾക്ക്: 04712308328, ഇ-മെയിൽ: csspghelp2024@gmail.com.
നാല് വർഷ ബിരുദ
കോഴ്സുകളിലേക്ക് SC/ST, EWS, Muslim, Ezhava, OBH,
General വിഭാഗങ്ങളിൽ ആഗസ്റ്റ് രണ്ടിന് കാര്യവട്ടം
ക്യാമ്പസിൽ സ്പോട്ട് അഡ്മിഷൻ നടക്കും.
അസ്സൽ രേഖകളുമായി അന്നേ ദിവസം അതാത് പഠന വകുപ്പുകളിൽ രാവിലെ
10 മണിക്ക് മുമ്പായി എത്തിച്ചേരണം. ഒഴിവുകൾ: മലയാളം: SC-1, EWS-1, സംസ്കൃതം General - 2, Ezhava-2, Muslim-1, OBH - 1, EWS-2, SC - 4, മാത്തമാറ്റിക്സ്: SC - 2, LC - 1, Ezhava - 1 കെമിസ്ട്രി: SC - 2, ഹിന്ദി SC
- 1, Muslim - 1, Ezhava - 1, OBH - 1, EWS - 1, ബി.ബി.എ: EWS - 1, Ezhava - 1, General - 1, ഹിസ്റ്ററി: General - 1, കോമേഴ്സ്: EWS - 1, ഇംഗ്ലീഷ്: ST-1.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി ഏപ്രിൽ 2024 (2021
അഡ്മിഷൻ) പരീക്ഷയുടെ സൂക്ഷ്മപരിശോധന തീയതി ആഗസ്റ്റ് 2 വരെ
നീട്ടി. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ ഇ.ജെ. X (പത്ത്) സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ സി.എസ്.എസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്
ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് അഞ്ച് മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (സി.ബി.സി.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ സോഫ്ട്വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 1നും 2നും നടക്കും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, സി.ബി.സി.എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഏപ്രിൽ/മേയ് 2024) പരീക്ഷയുടെ ബി.എ ചെണ്ട,മ്യൂസിക്ക്, വോക്കൽ,വീണ,മൃദംഗം,മോഹിനിയാട്ടം പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
വൈവ വോസി
രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷകൾ ഓഗസ്റ്റ് ഒന്നിന് നടക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
വിവിധ ഇന്റഗ്രേറ്റഡ് പി.ജി ( സി.ബി.സി.എസ്.എസ് 2021 ആൻഡ് 2021 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം ആഗസ്റ്റ് എട്ട്, ഒൻപത് വരെ അപേക്ഷിക്കാം.
ഓപ്പൺ യൂണി. കോഴ്സുകൾക്ക്
31 വരെ അപേക്ഷിക്കാം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഈ അദ്ധ്യയന വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി.
28 യു.ജി / പി.ജി പ്രോഗ്രാമുകൾക്കാണ് ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 യു.ജി പ്രോഗ്രാമുകളും, 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in. ഫോൺ: 0474 2966841,9188909901,9188909902,9188909803 (സാങ്കേതിക സഹായം).
നീറ്റ് യു.ജി കൗൺസലിംഗ് ആഗസ്റ്റ് 14 മുതൽ
ന്യൂഡൽഹി: നീറ്റ് യു.ജി കൗൺസലിംഗ് ആഗസ്റ്റ് 14-ന് ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) അറിയിച്ചു. സർക്കാർ-സ്വകാര്യ മേഖലയിലെ ഉൾപ്പെടെ രാജ്യത്തെ 710 മെഡിക്കൽ കോളേജുകളിലെ 1.10 ലക്ഷം എം.ബി.ബി.എസ് സീറ്റുകളിലേക്കും 21000 ബി.ഡി.എസ് സീറ്റുകളിലേക്കുമുള്ള കൗൺസലിംഗാണ് നടക്കുക.
സി.എ ഫൗണ്ടേഷൻ ഫലം
ഐ.സി.എ.ഐ ജൂണിൽ നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഫൗണ്ടേഷൻ കോഴ്സ് ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.icai.org. 91900 പേരാണ് പരീക്ഷ എഴുതിയത്. 13,749 പേർ യോഗ്യത നേടി.
പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തീയറി/പ്രാക്ടിക്കൽ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കൺട്രോളർ ഒഫ് എക്സമിനേഷൻസ് അറിയിച്ചു. പുനക്രമീകരിച്ച പരീക്ഷാ തീയതികൾ യൂണിവേഴ്സിറ്റി വെബ്സൈറ്റ് www.kuhs.ac.in ൽ ലഭ്യമാണ്.
ജൂലായ് 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ നടത്താനിരുന്ന ഗവ. കൊമേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഡി.എസ്.പി പരീക്ഷകൾ മാറ്റി.
സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഇന്നും നാളെയും നടത്താനിരുന്ന എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷകൾ മാറ്റിവെച്ചു.
എൻജിനിയറിംഗ്, ഫാർമസി ഓപ്ഷൻ നൽകാം
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.in ൽ ആഗസ്റ്റ് അഞ്ചിന് രാവിലെ 11വരെ ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വിജ്ഞാപനം www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 04712525300