olympics

പാരീസ് : ഒളിമ്പിക്സിന്റെ പ്രീ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ടേബിൾ ടെന്നിസ് താരം എന്ന ചരിത്രം കുറിച്ച് മണിക ബത്ര. വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ തന്നേക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യൻ വേരുകളുള്ള ഫ്രഞ്ച് താരം പ്രതിക പവാഡെയെ നേരിട്ടുള്ള സെറ്റുകൾക്ക് (4-0) കീഴടക്കിയാണ് മണിക ചരിത്രമെഴുതിയത്. സ്കോർ : 11-9,11-6,11-9,11-7. പ്രതികയുടെ അച്ഛനും അമ്മയും പോണ്ടിച്ചേരി സ്വദേശികളാണ്. 2003ലാണ് ഇവർ ഫ്രാൻസിലേക്ക് കുടിയേറിയത്. 2018ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് മണിക.

ടോക്യോ ഒളിമ്പിക്സിൽ മണിക രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഇത്തവണ ആദ്യ റൗണ്ടിൽ ഗ്രേറ്റ് ബ്രിട്ടന്റെ അന്ന ഹഴ്സിയെ 4-1ന് തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന പ്രീ ക്വാർട്ടറിൽ റൊമേനിയൻ താരത്തെയാണ് നേരിടേണ്ടത്.