വയനാട്: സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ വാര്‍ത്ത കേട്ടാണ് മലയാളികള്‍ ചൊവ്വാഴ്ച രാവിലെ ഉണര്‍ന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്ര വലിയ ദുരന്തത്തില്‍ ഇതുവരെ നൂറിലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. നൂറോളം പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ നിരവധിപേരുടെ നില ഗുരുതരമാണ്. സൈന്യവും എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിലാണ്.
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. റിസോര്‍ട്ടില്‍ 300പേരോളം കുടുങ്ങിക്കിടക്കുന്നുവെന്നും വിവരമുണ്ട്.
വയനാട് ദുരന്തഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍